2023 വർഷം പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത!
2023 മാർചിൽ SSLC / THSLC സം സ്ഥാന സിലബസിൽ പഠിച്ചു എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് നേടി വിജയിച്ചു HSC/ PLUS TWO /ITI / VHSE./ POLY TECHNICH കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ജില്ല മെറിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.
ഈ വർഷം(2024 മാർച്ചിൽ) പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് ഇപ്പോൾ അപേക്ഷ നൽകാനാവില്ല
അവാർഡ് തുക
തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 2000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.
യോഗ്യതകൾ
- 2023 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഇപ്പോൾ രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈനായി(ഫ്രഷ്) ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം.
- വരുമാന പരിധി ബാധകമല്ല.
മറ്റു വിവരങ്ങൾ
(a) അപേക്ഷകർക്ക് ഐ.എഫ് .എസ് .സി .കോഡുള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം . രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമായുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ് . അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്.
(b) ബാങ്ക് അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം . ആധാർ നമ്പർ ലഭ്യമായിട്ടില്ലെങ്കിൽ ഇ .ഐ .ഡി നമ്പർ നൽകിയാലും മതി.
(c) എസ് .സി. എസ് .റ്റി വിഭാഗത്തിൽ പെടുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എസ്. സി.ഇ.ആർ.ടി . നൽകുന്ന സ്കോളർഷിപ്പും ഒറ്റപെൺകുട്ടിക്കായുള്ള സ്കോളർഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പൊ, ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല.
അപേക്ഷിക്കേണ്ട വിധം:
a) അപേക്ഷകൾ ഓൺലൈനായി 26-07 -2024 വരെ സമർപ്പിക്കാവുന്നതാണ്. ഇതിനായി
- (1) www.dcescholarship.kerala.gov.in - എന്ന വെബ്സൈറ്റിൽ Jilla Merit Award എന്ന ലിങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
- (2) Apply Online എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- (3). Selection List ൽ പേരുണ്ടോ എന്ന് നോക്കുക
- (4) മറ്റു സ്കോളര്ഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെകിൽ അതിൻ്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക .
- (5) അല്ലെങ്കിൽ New Registration ൽ ക്ലിക്ക് ചെയ്തു submit ചെയ്യുക
- (6) സ്കോളർഷിപ്പ് പേജിൽ DMS എന്ന Tab ൽ ക്ലിക്ക് ചെയ്യുക (Year of study എന്നിടത്ത് 1 എന്ന് രേഖപ്പെടുത്തുക)
- (7) എസ്.എസ്.എൽ.സി. പഠിച്ച സ്കൂളിന്റെ ഡിസ്ട്രിക്ട്, സ്കൂൾ, പേര് എന്നിവ സെലക്ട് ചെയ്ത ശേഷം സ്വന്തം പേര് സെലക്ട് ചെയ്യുക
- (8) സബ്മിറ്റ് ചെയ്യുക
- (9) നൽകിയ വിവരങ്ങൾ ശരിയെങ്കിൽ വീണ്ടും സുബ്മിറ്റ് ക്ലിക്ക് ചെയ്യുക
b) ഓൺലൈനിലൂടെ അപേക്ഷ നൽകിയതിന് ശേഷം View / Print applicationൽ ക്ലിക്ക് ചെയ്ത രെജിസ്ട്രേഷൻ ഫോമിൻ്റെ പ്രിൻ്റൗട്ട് എടുത്തിരിക്കണം
c) ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.
(d) വിദ്യാർത്ഥി സമർപ്പിക്കുന്ന രേഖകളും രജിസ്ട്രേഷൻ പ്രിൻ്റൗട്ടും ഓൺലൈൻ വഴി സ്ഥാപന മേധാവിയോ ( പ്രിൻസിപ്പലോ യൂണിവേഴ്സിറ്റിയിലെ വകുപ്പ് മേധാവികളോ ) അദ്ദേഹം ചുമതലപെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ പരിശോധിക്കേണ്ടതാണ് .
(e) സൂക്ഷ്മ പരിശോധന നടത്തിക്കഴിഞ്ഞ അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈൻ വഴി അംഗീകരിച്ചിരിക്കണം, (അപ്പ്രൂവ് ചെയ്യാനുള്ള അവസാന തീയതി 18 -07-2024 )
സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ
(a) അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിൻ്റൗട്ട്
(b) SLC / THSLC മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് .
(c) അപേക്ഷകരുടെ സ്വന്തം പേരിൽ ഉള്ള ബാങ്ക് പാസ് ബുക്കിൻ്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ( പേര്, അക്കൗണ്ട് നമ്പർ,ബ്രാഞ്ച് കോഡ്,ബ്രാഞ്ചിൻ്റെ അഡ്രസ് എന്നിവ ഉൾപെടുത്തിയിരിക്കണം )
(d) ആധാർ കാർഡിന്റെ കോപ്പി .
അവസാന തീയതി:
- ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 15-07-2024
- സ്ഥാപന മേധാവിക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 15-07-2024
- സ്ഥാപന മേധാവി അപേക്ഷ ഓൺലൈനിൽ അംഗീകരിക്കേണ്ട അവസാന തീയതി: 18-07-2024
കൂടുതൽ വിവരങ്ങൾക്ക്:
- വെബ്സൈറ്റ് : www.dcescholarship.kerala.gov.in
- ഹെൽപ്പ് ലൈൻ: 9447096580, 9447069005
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 26
കോമേഴ്‌സ് പഠന സഹായികളും ഏറ്റവും പുതിയ കോമേഴ്‌സ് വാർത്തകളും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ചാനലിൽ ജോയിൻ ചെയ്യൂ..👇 📱 https://www.whatsapp.com/channel/0029VaeBEdC5kg7BawTlbp0A